തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹിതരായി. ഗോവയില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വെള്ളിയാഴ്ച വൈകീട്ട് 6 മണിക്കാണ് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്. പരമ്പരാഗത രീതിയിലായിരുന്നു വിവാഹം. നാഗചൈതന്യയുടെ മുത്തശ്ശിയുടെ വിവാഹസാരിയാണ് സാമന്ത ധരിച്ചത്. മുണ്ടും കുര്‍ത്തയുമണിഞ്ഞാണ് നാഗചൈതന്യ എത്തിയത്. ശനിയാഴ്ച വൈകീട്ട് കൃസ്ത്യന്‍ ആചാരപ്രകാരം പള്ളിയില്‍ വച്ച് വിവാഹ ചടങ്ങുകള്‍ നടക്കും. ഞായറാഴ്ച ഹൈദരാബാദില്‍ വച്ചു നടക്കുന്ന വിരുന്നില്‍ സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ചിത്രങ്ങള്‍ കാണാം…