Food

നാടന്‍ ചൂരക്കറി

ആവശ്യമുള്ള സാധനങ്ങള്‍

ചൂര – 1 കിലോ (കഴുകി വെട്ടി കഷണങ്ങളാക്കിയത്)
വെളുത്തുള്ളി – 12 അല്ലി
ചുവന്നുള്ളി – 6 എണ്ണം
ഇഞ്ചി – 2 കഷണം
മുളകുപൊടി – 3 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2ടീസ്പൂണ്‍
വെളിച്ചെണ്ണ – ആവശ്യത്തിന്
വെള്ളം – 1/2 കപ്പ്
കടുക് – ആവശ്യത്തിന്
ഉലുവ – ആവശ്യത്തിന്
കുടംപുളി – 50ഗ്രാം
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അടുപ്പില്‍ ചട്ടിവച്ച് അതിലേക്ക് എണ്ണയൊഴിക്കുക. ശേഷം കടുകും ഉലുവയുമിട്ട് മൂപ്പിക്കുക. തൊട്ട്പിറകെ വെളുത്തുള്ളി, ഇഞ്ചി,ചുവന്നുള്ളി, കറിവേപ്പില എന്നിവയിട്ട് നന്നായി വഴറ്റുക. വഴന്നുവരുമ്പോള്‍ അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവയിട്ട് നന്നായി യോജിപ്പിക്കുക. പൊടികളെല്ലാം മൂത്തുവരുമ്പോള്‍ അതിലേക്ക് വെള്ളമൊഴിക്കുക. ഒന്നുകൂടി ഇളക്കിയശേഷം ആവശ്യത്തിന് ഉപ്പുചേര്‍ക്കുക. ചട്ടിയിലെ വെള്ളം ഒന്നു ചൂടായിവരുമ്പോഴേക്കും കഴുകിവച്ചിരിക്കുന്ന മീന്‍കഷണങ്ങള്‍ ഇതിലേക്കിടുക. കുടംപുളിയും കൂടി ചേര്‍ത്ത് നന്നായി ഇളക്കിയശേഷം കറി തിളയ്ക്കാനായി ഒരു മൂടിക കൊണ്ട് അടച്ചുവെയ്ക്കാം. 15 മിനിറ്റ് കഴിയുമ്പോള്‍ സ്വാദിഷ്ഠമായ ചൂരക്കറി തയ്യാര്‍. കറി അടുപ്പില്‍ നിന്നു വാങ്ങിയശേഷം അതിനുമീതെ അല്പം പച്ചവെളിച്ചെണ്ണ ഒഴിക്കുന്നത് ഉത്തമമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top