ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ക്രിസ്തുമസിന് തിയേറ്റുകളില്‍ എത്തും. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ആട് ഒരു ഭീകരജീവിയാണ്, തിയേറ്ററുകളില്‍ വലിയ പരാജയമായിരുന്നു. എന്നാല്‍ പിന്നീട് സിഡി ഇറങ്ങിയപ്പോഴേക്കും ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന് എന്ന കഥാപാത്രം പ്രേക്ഷകരുടെ ഹരമായി മാറി.
ആദ്യ ഭാഗത്തിന്റെ നിര്‍മ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസാണ് ആട് 2 നിര്‍മ്മിക്കുന്നത്. 2015 ലായിരുന്നു ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്.