കണ്ണൂര്‍ താഴെ ചൊവ്വയില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ് അര്‍ധരാത്രി അജ്ഞാതര്‍ തകര്‍ത്തു. പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ചക്കരക്കല്‍ മാമ്പ സ്വദേശി ഡിജു വിന്റെ ഉടമസ്ഥതയിലുള്ള ബസിന് നേരെയാണ് ആക്രമണമുണ്ടായത്. താഴെ ചൊവ്വയില്‍ നിന്നും കണ്ണൂര്‍ സിറ്റിവഴി എളയാവൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസാണിത്.
ഞായറാഴ്ചസര്വ്വീസ് കഴിഞ്ഞ് പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബസ്. രാവിലെ ക്ലീനര്‍ പെട്രോള്‍ പമ്പില്‍ എത്തിയപ്പോഴാണ് ബസ് തകര്‍ത്ത നിലയില്‍ കണ്ടത്. ബസിന്റെ മുന്‍വശത്തെ ഗ്ലാസുകള്‍ പൂര്‍ണ്ണമായും തകര്‍ത്ത നിലയിലാണ്. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.