കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് സിന്ധു ഭവനത്തില്‍ ബിച്ചുകൃഷ്ണന് (16) ആണ് മരിച്ചത്. പുലര്‍ച്ചെ അയണിവേലി കുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
വയനാട് വന്യജീവി സങ്കേതത്തില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി കൊല്ലപ്പെട്ടു. വടക്കനാട് പച്ചാടികോളനിയിലെ ജഡയനാണ് മരിച്ചത്. വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ജഡയനെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു.