Ernakulam

അത്തച്ചമയ നിറവിൽ തൃപ്പുണിത്തുറ; ഓണാഘോഷത്തിന് തുടക്കം

തൃപ്പൂണിത്തുറ:മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ വരവ് അറിയിച്ചു കൊണ്ട് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നടന്നു. നാടൻ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അണിനിരന്നുകൊണ്ടുള്ള വർണ്ണാഭമായ ഘോഷയാത്രയാണ് തൃപ്പൂണിത്തുറയിൽ അരങ്ങേറിയത്. സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അത്തച്ചമയ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

രാജ പ്രതിനിധികളുടെ കയ്യിൽ നിന്ന് ഏറ്റുവാങ്ങിയ അത്ത പതാക രാജനഗരിയായ തൃപ്പൂണിത്തുറയിലെ അത്തം നഗറിൽ ഉയർന്നതോടെ സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് തുടക്കമായി. മാവേലിയും പുലികളിയും നെറ്റിപ്പട്ടം ചാർത്തിയ ഗജവീരൻമാരുമെല്ലാം അണിനിരന്ന വർണ്ണാഭമായ ഘോഷയാത്ര നഗരവീഥി കീഴടക്കി.

തെയ്യവും, കഥകളിയുമുൾപ്പെടെ കേരളത്തിന്റെ തനത് കലാരൂപങ്ങൾ രാജനഗരിയിൽ നിറഞ്ഞു. മയിൽ നൃത്തവും കാവടിയും അമ്മൻകുടവുമെല്ലാം കാണികളുടെ മനം കവർന്നു. ജല്ലിക്കെട്ടും നവോത്ഥാനവും പ്രളയത്തിന്റെ അതിജീവനവുമെല്ലാം പറയുന്ന ഫ്ളോട്ടുകളും ശ്രദ്ധനേടി.

മഴ കുറച്ചുസമയത്തേക്ക് വില്ലനായി എത്തിയെങ്കിലും ആഘോഷങ്ങൾക്കായുള്ള ആവേശം ഒട്ടും ചോരാതെ തന്നെ കലാകാരന്മാരും കാണികളും മുന്നോട്ട് പോയി. തിരിച്ച് ഘോഷയാത്ര അത്തം ന​ഗറിൽ എത്തിച്ചേർന്നു.  ഇനിയുള്ള ദിവസങ്ങളിൽ വളരെയധികം വർണാഭമായ ആഘോഷ പരിപാടികളാണ് ന​ഗരസഭ ഒരുക്കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top