Business

ഗോപു നന്തിലത്ത് ജി- മാര്‍ട്ടിന്റെ 36-ാമത് ഹൈടെക് ഷോറൂം കലൂരിന് സമര്‍പ്പിച്ചു

കൊച്ചി: ഗോപു നന്തിലത്ത് ജി- മാര്‍ട്ടിന്റെ 36-ാമത് ഹൈടെക് ഇലക്ട്രോണിക്‌സ് ഗൃഹോപകരണ ഷോറൂം കലൂര്‍ ജഡ്ജസ് അവന്യൂവില്‍ പ്രവര്‍ത്തനമാരംഭിച്ചു. എം പി ഹൈബി ഈഡനും കൊച്ചി മേയര്‍ സൗമിനി ജെയിനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ബേബി ദക്ഷാഗൗരി, മാസ്റ്റര്‍ ധ്രുവ് ദേവ്, കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവ് കെ ജെ ആന്റണി, വാര്‍ഡ് കൗണ്‍സിലര്‍ അരിസ്റ്റോട്ടില്‍ എം ജി, ബിജെപി സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍,
സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, സിപിഐ ജില്ലാ സെക്രട്ടറി പി രാജു എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. ഷൈനി ഗോപു നന്തിലത്ത്, ഗോപു നന്തിലത്ത് ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അര്‍ജുന്‍ നന്തിലത്ത്, ഡയറക്ടര്‍ ഐശ്വര്യ നന്തിലത്ത് എന്നിവര്‍ ആദ്യവില്പന നടത്തി. ചടങ്ങില്‍ ചന്ദ്രന്‍ നന്തിലത്ത്, ഗോപു നന്തിലത്ത് ജി മാര്‍ട്ട് സിഇഒ സുബൈര്‍ പി എ, ഉദയ് കെ മേനോന്‍, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ ജോയ് എന്‍ പി, ചെന്നൈ പോപ്പുലര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വിജയകുമാര്‍, സുജിത്ത് ഗോപു നന്തിലത്ത് എന്നിവര്‍ പങ്കെടുത്തു.

ഉദ്ഘാടനദിവസം കലൂര്‍ ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്ക് വിസിറ്റ് ആന്‍ഡ് വിന്‍ ഓഫറിലൂടെ ഓരോമണിക്കൂറിലും നറുക്കെടുപ്പിലൂടെ ഓരോ എല്‍.ഇ.ഡി. ടി.വി. സമ്മാനമായി നല്‍കി. സെപ്റ്റംബര്‍ ഒന്നുമുതല്‍ പത്തുദിവസം ഗോപു നന്തിലത്ത് ജി മാര്‍ട്ടിന്റെ ഇടപ്പള്ളി, കലൂര്‍ ഷോറൂമുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ എല്ലാ ദിവസവും ഒരു എല്‍.ഇ.ഡി. ടി.വി. സമ്മാനമായി നല്‍കും. ജി മാര്‍ട്ട് ബമ്പര്‍ ഓഫറിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് നറുക്കെടുപ്പിലൂടെ ഡാറ്റ്സണ്‍ റെഡി ഗോ കാര്‍ സമ്മാനമായി നല്‍കും.

ക്രോക്കറിക്കുള്ള ഒരു പ്രത്യേക ഡിവിഷനും ഈ പുതിയ ഷോറൂമിന്റെ പ്രത്യേകതയാണ്. ക്രോക്കറി ഉല്‍പ്പന്നങ്ങള്‍ക്കും കൂടാതെ ഫാന്‍,കൂളര്‍, വാട്ടര്‍ ഹീറ്റര്‍ തുടങ്ങിയ മിനി ഹോം അപ്ലയന്‍സുകള്‍ക്കും 50% വരെ ഡിസ്്കൗണ്ടും നല്‍കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്റുകളും ഏറ്റവും മികച്ച പ്രൊഡക്റ്റ് ഡിസ്‌പ്ലേയും പരിചയ സമ്പന്നരായ സെയില്‍സ് ടീമും ഗോപു നന്തിലത്ത് ജി മാര്‍ട്ടിന്റെ സവിശേഷതയാണ്. ഗോപുനന്തിലത്ത് ജി മാര്‍ട്ട് ഞായറാഴ്ച്ചകളിലും തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. ഇലക്ട്രോണിക്‌സ് ഗൃഹോപകരണ വിപണനരംഗത്ത് സൗത്ത് ഇന്ത്യയിലെ നമ്പര്‍ 1 ഡീലറായ ഗോപു നന്തിലത്ത് ജി മാര്‍ട്ടിന്റെ കൊച്ചി നഗരത്തിലെ രണ്ടാമത്തെ ഷോറൂമാണിത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top