കോഴിക്കോട്: നൂറ് ഷോറൂമിലേക്കുള്ള മൈജിയുടെ യാത്രയിലെ എഴുപത്തിഅഞ്ചാമത്തെ ഷോറും പദ്മഭൂഷൺ മോഹൻലാൽ കോഴിക്കോട് ഉദ്ഘാടനം ചെയ്തു.ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂമാണ് മൈജി കോഴിക്കോട് തുറന്നിരിക്കുന്നത്.
12000 സ്ക്വയർ ഫീറ്റിലുള്ള മൈജി ഫ്യൂച്ചറിന്റെ ഉദ്ഘാടനം ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ കെ ഷാജിയുടെ സാന്നിധ്യത്തിൽ മോഹൻലാൽ നിർവഹിച്ചു.
കോഴിക്കോട് നഗരത്തിനു വേണ്ടി നല്ലൊരു കാര്യമാണ് താൻ ചെയ്യുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് മോഹൻലാൽ പറഞ്ഞു.
ഷോറൂമിൽ നിന്നും എല്ലാ ബ്രാൻഡുകളുടെയും സ്മാർട്ട് ഫോൺ, സ്മാർട്ട് ടിവി, AC, ലാപ്ടോപ്പ്, ഡെസ്ക്ടോപ്, പ്രിന്റർ, ക്യാമറ, ടാബ്ലറ്റുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയെല്ലാം ഏറ്റവും ആകർഷകമായ വിലയിൽ ലഭിക്കും.