മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്ശന് ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തെ കുറിച്ചുള്ള പൃഥ്വിരാജിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റിലീസിന് മുമ്പ് എത്ര രൂപയാണ് മരക്കാര്‍ നേടിയതെന്ന് അറിഞ്ഞാല്‍ ഷോക്കായി പോകുമെന്ന് പൃഥ്വി പറയുന്നു. കുറച്ചുകാലങ്ങള്‍ക്ക് മുമ്പ് വരെ അത്തരത്തിലൊരു ചിത്രം മലയാളത്തിന് അചിന്തനീയമാണെന്നും പൃഥ്വി പറയന്നു.
പൃഥ്വിരാജിന്റെ വാക്കുകള്‍-
‘കഴിഞ്ഞ ഒരു ഒന്നരവര്ഷത്തിനിടയ്ക്ക് മലയാള സിനിമയില്‍ സംഭവിച്ച കാര്യങ്ങളെല്ലാം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഉദാഹരണത്തിന് മരക്കാര്‍ പോലെ ഒരു സിനിമ. അചിന്തനീയമാണ്, മലയാളത്തില്‍ കുറച്ചു കാലങ്ങള്‍ക്ക് മുമ്പ് വരെ അങ്ങനൊരു സിനിമ ചിന്തിക്കാന്‍ പറ്റില്ല. അതുപോലെ തന്നെയാണ് മാമാങ്കവും. റിലീസിന് മുമ്പ് എത്ര രൂപയാണ് മരക്കാര്‍ ബിസിനസ് വൈസ് കളക്ട് ചെയ്തതെന്ന് നിങ്ങള്‍ അറിയുമ്പോള്‍, യു വില്‍ ബി ഷോക്ക്ഡ്. എനിക്കറിയാമത്. ഞാന്‍ ആ ചിത്രത്തിന്റെ നിര്‍മ്മാതാവ് അല്ലാത്തതുകൊണ്ട് അത് പറയുന്നില്ല’.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സി.ജെ. റോയിയും നിര്‍മ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും അഭിനയിക്കുന്നു. മധു, മഞ്ജു വാര്യര്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, തമിഴ് നടന്മാരായ അര്ജുന്, പ്രഭു, ഹിന്ദി നടന് ആയ സുനില്‍ ഷെട്ടി, പൂജ കുമാര്‍ തുടങ്ങിയവരും അണിനിരക്കുന്നു. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം 2020ല്‍ തിയേറ്ററുകളിലെത്തും.