കോട്ടയം:സഭാതർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ കേന്ദ്ര സേന വരണമെന്ന് ഓർത്തഡോക്സ് സഭ.ആഭ്യന്തര മന്ത്രാലയത്തെയും കക്ഷി ചേർക്കണമെന്നും ഓർത്തോഡോക്സ് സഭ ഹർജിയിൽ. യാക്കോബായ വിഭാഗം പള്ളികളിൽ പോലീസിന്റെ സഹകരത്തോടെ സമാന്തര ഭരണം നടത്തുന്നു.ഒൻപതു പള്ളികൾ പൂട്ടി കിടക്കുന്നു. യാക്കോബായ പ്രവർത്തിക്കുന്നത് നിയമ വിരുദ്ധമായാണെന്ന് ഓർത്തോഡോക്സ് സഭ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സർക്കാരിനും യാക്കോബായ സഭയ്ക്കും എതിരായാണ് ഹർജി. സഭാതർക്കത്തിൽ ജൂലൈ മൂന്നിലെ വിധി നടപ്പാക്കിയില്ലെന്നും ഓർത്തോഡോക്സ് സഭ
ചീഫ് സെക്രട്ടറിയും ഡിജിപിയും ഒന്നും രണ്ടും എതിർകക്ഷികൾ, ശ്രേഷ്ഠ കാതോലിക്ക ബാവയും എതിർകക്ഷി
വിധി നടപ്പാക്കാൻ കേന്ദ്രസേന വരണമെന്ന് ഓർത്തഡോക്സ് സഭ
By
August 29, 2019 4:23 pm