ഡല്‍ഹി: പാക് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകള്‍ക്ക് മറുപടിയുമായി ഇന്ത്യ. പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമമാണ് പാക് നേതാക്കളുടെ പ്രസ്താവനകളില്‍ ഉള്ളതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഭയമുണ്ടാക്കാനുള്ള ശ്രമമാണ് ഇമ്രാന് ഖാന് നടത്തുന്നത്. മിസൈല്‍ പരീക്ഷണം ധരിപ്പിച്ചെങ്കിലും വ്യോമപാത അടയ്ക്കുമെന്ന് അറിയിച്ചിട്ടില്ല. ഏത് സാഹചര്യവും നേരിടാന്‍ സുരക്ഷസേന സജ്ജമാണെന്നും രവീഷ് കുമാര്‍ പറഞ്ഞു.
പാക്കിസ്ഥാന് മറുപടിയുമായി ഇന്ത്യ; ഏത് സാഹചര്യവും നേരിടാന്‍ സുരക്ഷസേന സജ്ജം
By
August 29, 2019 4:25 pm