തിരുവനന്തപുരം: മോദി സ്തുതി നടത്തിയ ശശി തരൂരിനെതിരെ കെപിസിസി നടപടി എടുക്കില്ല. സംഭവത്തില്‍ നടക്കുന്ന വിവാദം അവസാനിപ്പിക്കാന്‍ കെപിസിസി നിര്‍ദേശം നല്കി. തരൂരിന്റെ വിശദീകരണം അംഗീകരിക്കുന്നുവെന്നും കെപിസിസി വ്യക്തമാക്കി.വിഷയത്തില്‍ കൂടുതല്‍ പ്രതികരണം വേണ്ടെന്ന് നേതാക്കള്‍ക്ക് കെപിസിസി നിര്‍ദേശം നല്കി.
മോദി സ്തുതി; ശശി തരൂരിനെതിരെ നടപടിയില്ല
By
August 29, 2019 10:27 am