Latest News

ഐഎന്‍എക്‌സ് മീഡിയ അഴിമതി; ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും

ഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ പി. ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദമാണ് തുടരുക.

ജസ്റ്റിസ് ആര്‍ ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ചിദംബരം കള്ളപ്പണ ഇടപാട് നടത്തിയതിന് തെളിവുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ വാദം. ഇത് വിദേശരാജ്യങ്ങളില്‍ നിന്ന് ഔദ്യോഗികമായി കിട്ടിയ തെളിവുകളാണ്. കുറ്റപത്രം നല്‍കുന്നതിന് മുമ്പ് ഈ തെളിവുകള്‍ പ്രതിക്ക് കൈമാറാനാകില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസിലെ തെളിവുകള്‍ വേണമെന്ന് ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു. ഇന്ന് 11.30 നാണ് വാദം പുനരാരംഭിക്കുക.

കേസില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ചിദംബരത്തിന് അറസ്റ്റില്‍ നിന്നുള്ള പരിരക്ഷ തുടരും. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. നിലവില്‍ സിബിഐ കസ്റ്റഡിയിലാണ് ചിദംബരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top