മികച്ച പോപ് സോങ്ങിനുള്ള എം ടി വി വീഡിയോ മ്യൂസിക് പുരസ്കാരം ഇക്കുറി ലഭിച്ചത് ജൊനാസ് സഹോദരന്മാര്ക്കാണ്. പുരസ്ക്കാര പ്രഖ്യാപനവേദിയില്‍ പ്രിയങ്കയില്ലാതെ തനിച്ചുനില്ക്കുന്ന നിക്കിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ കാണുന്നത്. ജൊനാസിനൊപ്പം സഹോദരന്മാരായ ജോ ജൊനാസ്, കെവിന് ജൊനാസ് എന്നിവരും അവരുടെ ഭാര്യമാരും ഉണ്ടായിരുന്നു. സിനിമാത്തിരക്ക് കാരണം പ്രിയങ്കയ്ക്ക് ചടങ്ങില്‍ നിക്കിനൊപ്പം എത്താനായില്ല.
പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ജോയുടെ ഭാര്യ സോഫി ടര്‍ണറും കെവിന്റെ ഭാര്യ ഡാനിയല്‍ ജൊനാസും ഭര്ത്താക്കന്മാര്ക്ക് സ്നേഹ ചുംബനങ്ങള്‍ നല്കി. എന്നാല്‍ നിക്ക് അവര്‍ക്കിടയില്‍ ഒറ്റപ്പെടുകയായിരുന്നു. ചിത്രത്തിന്റെ താഴെ പാവം നിക്ക് എന്ന അടിക്കുറിപ്പെഴുതി പലരും രംഗത്തുവന്നു. ഈ ചിത്രം കണ്ട് മനംനൊന്ത് പ്രിയങ്ക ചോപ്ര ചിത്രത്തില്‍ തന്നെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഇന്‍സ്റ്റാഗ്രാം പോസ്റ്റിട്ടു. നിക്ക് പ്രിയങ്കയെ ആലിംഗനം ചെയ്ത് നില്ക്കുന്നതായി ചിത്രത്തില്‍ ഫോട്ടോഷോപ്പ് ചെയ്ത് മാറ്റം വരുത്തിയാണ് പ്രിയങ്കയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്.
ഞാന്‍ എന്നെന്നും നിന്നോടൊപ്പമുണ്ട് നിക്ക്.. നിക്ക് സഹോദരന്മാര്ക്ക് അഭിനന്ദനങ്ങള്‍.. നിങ്ങളെക്കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു- പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രിയങ്കയുടെ ഈ പ്രവൃത്തിയെ പലരും അഭിനന്ദിക്കുകയും വിമര്‍ശിക്കുകയും ചെയ്തു.