Business

കല്യാൺ സിൽക്സിന്റെ ‘ഓണക്കോടിക്ക് ഒപ്പം ഒന്നരക്കോടി’ സമ്മാനപദ്ധതി ആദ്യ വാര വിജയികളെ തിരഞ്ഞെടുത്തു

തൃശ്ശൂർ: കല്യാൺ സിൽക്സിന്റെ ‘ഓണക്കോടിക്ക് ഒപ്പം ഒന്നരക്കോടി’ സമ്മാനപദ്ധതിയുടെ ആദ്യ വാരത്തിലെ നറുക്കെടുപ്പ് നടത്തി.തൃശ്ശൂർ പാലസ് റോഡിലെ കല്യാൺ സിൽക്‌സ് ഷോറൂമിൽ വച്ചായിരുന്നു വിജയികളെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ്. ആഗസ്റ്റ് 17 മുതൽ ദിവസേന നൽകുന്ന കാർ,സ്കൂട്ടർ,ഇൻവെർട്ടർ എസി,എൽഇഡി ടിവി,ഗ്രൈൻഡർ,മിക്സി,ഗിഫ്റ്റ് വൗച്ചർ തുടങ്ങി ഓരോ ദിവസത്തെയും സമ്മാനങ്ങൾ ആണ് മന്ത്രി വി എസ് സുനിൽകുമാർ, ടി എൻ പ്രതാപൻ എം.പി,തൃശ്ശൂർ കോർപറേഷൻ മേയർ അജിത വിജയൻ,കോർപറേഷൻ വാർഡ് കൗൺസിലർ കെ മഹേഷ് എന്നിവർ ചേർന്ന് നറുക്കെടുത്തത്.

 


ഓണക്കോടിക്ക് ഒപ്പം രണ്ട് കോടി നൽകാമെന്നായിരുന്നു കല്യാൺ സിൽക്‌സ് സമ്മാന പദ്ധതി ആവിഷ്കരിച്ചിരുന്നതെങ്കിലും പെട്ടെന്നുണ്ടായ പ്രളയവും അതിനെ തുടർന്ന് ആഘോഷപരിപാടികൾ മാറ്റി വച്ച് പ്രളയത്തിലകപ്പെട്ടവർക്ക് കൈത്താങ്ങു നൽകുവാനും കല്യാൺ സിൽക്‌സ്  തീരുമാനിച്ചു. എങ്കിലും സമ്മാന പദ്ധതിയ്ക്കായി ഒരു കോടി എഴുപത് ലക്ഷം തന്നെ നല്കിയിട്ടുണ്ടന്ന് കല്യാൺ സിൽക്‌സ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ പറഞ്ഞു.

കല്യാൺ സിൽക്‌സ് സാമുഹ്യ പ്രതിബദ്ധതയോടു കൂടി പ്രവർത്തിക്കുന്ന സ്ഥാപനം ആണെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. നാട് പ്രളയ ദുരിതം നേരിട്ടപ്പോൾ വളരെ വലിയ സഹായമാണ് കല്യാണിൽ നിന്ന് ലഭിച്ചത്. ഓണക്കോടിക്ക് ഒപ്പം ഒന്നരകോടി പദ്ധതി വളരെ നല്ല രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നറുക്കെടുത്ത ശേഷം മന്ത്രി തന്നെ നേരിട്ട് സന്തോഷ വാർത്ത വിജയികളെ ഫോണിൽ വിളിച്ചറിയിക്കുകയും ചെയ്തു.
ടി എൻ പ്രതാപൻ എം പിയും നറുക്കെടുപ്പിനു ശേഷം വിജയികളെ വിളിച്ചു അറിയിക്കുകയും സന്തോഷം പങ്കിടുകയും ചെയ്തു.


കല്യാണിൽ കൂർത്ത എടുക്കാനെത്തി കാർ കിട്ടിയത് അതിശയമായെന്ന് സമ്മാന പദ്ധതിയിലൂടെ കാർ ലഭിച്ച തൃശ്ശൂർ സ്വദേശിനി രജനി പറഞ്ഞു. മന്ത്രിയും എം പിയും മേയറും ഒക്കെ വിളിച്ചപ്പോൾ നറുക്കെടുപ്പിൽ വിജയിച്ചവർക്ക് അടക്കാനാവാത്ത സന്തോഷമാണ് ലഭിച്ചത്.ചടങ്ങിൽ കല്യാൺ സിൽക്‌സ് ചെയർമാൻ ടി എസ് പട്ടാഭിരാമൻ,ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ,മഹേഷ് പട്ടാഭിരാമൻ എന്നിവർ പങ്കെടുത്തു.


ആദ്യ വാര നറുക്കെടുപ്പ് ആണ് ഇപ്പോൾ നടന്നത്. വരും ദിവസങ്ങളിലും ഓണക്കോടിക്ക് ഒപ്പം ഒന്നരക്കോടി സമ്മാന പദ്ധതിയിലൂടെ കാർ,സ്കൂട്ടർ,ഇൻവെർട്ടർ എസി,എൽഇഡി ടിവി, കോടിക്കണക്കിനു രൂപയുടെ സമ്മാനങ്ങൾ ആണ് കല്യാൺ സിൽക്സിന്റെ ഓരോ ഷോറൂമിലും കസ്റ്റമേഴ്‌സിനെ കാത്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top