Latest News

വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റലില്‍ ഡ്രോണ്‍ ഉപയോഗിച്ച് രാത്രിയില്‍ രഹസ്യനിരീക്ഷണം

റോഹ്തക്: ഹരിയാന സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റലില്‍ ഡ്രോണ്‍ ഉപയോഗിച്ച് രാത്രിയില്‍ രഹസ്യനിരീക്ഷണം നടത്തുന്നതെന്ന് പരാതി. മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികളാണ് പരാതിപ്പെട്ടത്. ഹോസ്റ്റലില്‍ 2500 ഓളം പെണ്‍കുട്ടികളാണുള്ളത്. പരാതിപ്പെട്ടിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.

രണ്ടാഴ്ചയ്ക്കിടെ രണ്ടാമതും ഡ്രോണ്‍ സാന്നിദ്ധ്യം മനസിലാക്കിയ പെണ്‍കുട്ടികള്‍ സര്‍വകലാശാലയുടെ കവാടത്തിനു മുന്നില്‍ രാത്രിയില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഡ്രോണിന്റെ വീഡിയോകളും ചിത്രങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. പോലീസും സര്‍വകലാശാല അധികൃതരും എത്തുമ്പോള്‍ ഡ്രോണ്‍ അപ്രത്യക്ഷമാകും. ഇവര്‍ പോയിക്കഴിയുമ്പോള്‍ വീണ്ടും എത്തുമെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top