മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിലമതിക്കാനാകാത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. നഷ്ടമായത് രാഷ്ട്രീയ അതികായനെയാണ്. പാര്‍ട്ടിയിലെ ആശയങ്ങളും പരിപാടികളും സമൂഹത്തില്‍ എത്തിക്കാന്‍ പ്രയത്നിച്ച വ്യക്തിയാണ്. ജയ്റ്റിലിയുടെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു. കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്നും മോദി കുറിച്ചു.
വിലമതിക്കാനാകാത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി
By
August 24, 2019 2:18 pm