Latest News

ആറുവയസ്സുകാരിയെ സഹോദരന്‍മാര്‍ പീഡിപ്പിച്ചു കൊന്നു; മൃതദേഹം അമ്മ കുഴിച്ചിട്ടു

ലക്ഷ്മിപുര്‍: ആറുവയസുകാരിയായ പെണ്‍കുട്ടിയെ സ്വന്തം സഹോദരന്‍മാര്‍ പീഡിപ്പിച്ച് കൊന്നു. ആണ്‍മക്കളെ രക്ഷപെടുത്താന്‍ വേണ്ടി ഏകമകളുടെ മൃതദേഹം അമ്മ തന്നെ കുഴിച്ചിട്ടു. ഉത്തര്‍പ്രദേശിലെ ലക്ഷ്പുര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.

വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പെട്ടെന്ന് കാണാതായി. ഏറെ നേരം തിരഞ്ഞെങ്കിലും മകളെ കണ്ടെത്താനായില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചു. പോലീസ് പെണ്‍കുട്ടിയ്ക്ക് വേണ്ടി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. ബുധാനാഴ്ച പുലര്‍ച്ചെ വരെ പെണ്‍കുട്ടിയ്ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തി.അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് നടുക്കുന്ന സംഭവം അവര്‍ പോലീസിനോട് പറഞ്ഞത്.ഇവരുടെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെയാണ് മൃതദേഹം കുഴിച്ചിട്ടത്. പ്രതികള്‍ക്കും 15ഉം 12ഉം വയസാണ് പ്രായം. സംഭവത്തില്‍ അമ്മയെയും രണ്ട് ആണ്‍മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top