ന്യൂഡൽഹി: അത്യധികം നാടകീയ രംഗങ്ങൾക്ക് ഒടുവിൽ ചിദംബരം വസതിയിലെത്തി. ജോർ ബാഗിലെ വസതിയിലേക്ക് കയറിപ്പോയ ചിദംബരത്തെ തേടി സിബിഐയും ഇ. ഡി യും എത്തി. ഗേറ്റ് പൂട്ടിയ ചിദംബരത്തിന്റെ വീട്ടിലേക്ക് സിബിഐ സംഘം മതിലുചാടി കടന്നാണ് കയറിയത്. മതിൽ ചാടിക്കടന്നെങ്കിലും ചിദംബരത്തിന്റെ വീട്ടിൽ കയറാൻ സിബിഐക്ക് സാധിച്ചില്ല. എഐസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയതിനുശേഷമാണ് ചിദംബരം വസതിയിലെത്തിയത്ത്. തനിക്കെതിരെ ഒരു കോടതിയിലും കുറ്റപത്രം ഇല്ലെന്ന് ചിദംബരം പറഞ്ഞു.
മതിൽ ചാടിക്കടന്ന് സിബിഐ; ഒളിച്ചോടിയിട്ടില്ലെന്ന് ചിദംബരം
By
August 21, 2019 9:21 pm