കൊച്ചി: സിനിമ ചിത്രീകരണത്തിനായി ഹിമാചലിൽ എത്തി കനത്ത മഴയിലും മണ്ണിടിച്ചിലിലും കുടുങ്ങിപ്പോയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തുന്നതിന് കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചല്‍ എംപിയുമായ അനുരാഗ് താക്കൂറിനോട് സഹായം ആവശ്യപ്പെട്ടതായി ഹൈബി ഈഡന് എംപി. നടന് ദിലീപ് പറഞ്ഞാണ് താന്‍ വിവരം അറിഞ്ഞത്. അവരെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ദിലീപ് തന്നോട് പറഞ്ഞതായും ഹൈബി ഈഡന് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
ദിലീപാണ് വിവരമറിയിച്ചത്;മഞ്ജുവിനെ രക്ഷിക്കാൻ സഹായം തേടിയെന്ന് ഹൈബി ഈഡൻ
By
August 20, 2019 3:12 pm