ദില്ലി: ഹിമാചല്‍ പ്രദേശിലെ മലയോരഗ്രാമമായ ഛത്രുവിലെ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജുവാര്യരെയും സംവിധായകന് സനല്‍ കുമാര്‍ ശശീധരനും അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകരെ രക്ഷപ്പെടുത്തി. സംഘം മണാലിയിലേക്ക് യാത്ര തിരിച്ചെന്ന് വി മുരളീധരന്റെ ഓഫീസ് അറിയിച്ചു.
ഛത്രു ഗ്രാമത്തില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകത്തുള്ള ഒരു സ്ഥലത്താണ് ഷൂട്ട് നടക്കുന്നത്.
ദില്ലിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എ സമ്പത്തും ഇവരെ രക്ഷപ്പെടുത്തുന്നതിനായി ഹിമാചല്‍ പ്രദേശ് സര്‍ക്കാരുമായി ബന്ധപ്പെട്ടു.