Breaking News

ബാങ്ക് വായ്പ തട്ടിപ്പ്; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ അനന്തരവന്‍ അറസ്റ്റില്‍

ഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ അനന്തരവന്‍ രതുല്‍പുരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു. 354 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നടപടി. ഇദ്ദേഹത്തിനെതിരെ സിബിഐ എഫ്‌ഐആര്‍ തയ്യാറാക്കുകയും തിങ്കളാഴ്ച ആറു സ്ഥലങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാടില്‍ തനിക്കെതിരെ ചുമത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ബാങ്ക് തട്ടിപ്പ് കേസില്‍ ബന്ധമുണ്ടെന്നാരോപിച്ച്‌ അറസ്റ്റ് ചെയ്തത്. സിഡി, ഡിവിഡി നിര്‍മാതാക്കളായ മോസര്‍ബെയറിന്റെ മുന്‍ സീനിയര്‍ എക്‌സിക്യൂട്ടീവാണ് രതുല്‍പുരി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top