Latest News

കടല്‍ തീരത്ത് ബിക്കിനിയില്‍ തിളങ്ങി അനുഷ്‌ക ശര്‍മ്മ; കമന്റുമായി വിരാട് കോഹ്ലി

സിനിമയില്‍നിന്നും ബ്രേക്കെടുത്ത അനുഷ്‌ക ശര്‍മ്മ ജീവിതത്തിലെ ഓരോ നിമിഷവും ആനന്ദമാക്കുകയാണ്. തിങ്കളാഴ്ച രാവിലെ അനുഷ്‌ക ശര്‍മ്മ തന്റെ ആരാധകര്‍ക്കായി ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ‘സൂര്യന്‍ ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു’വെന്നായിരുന്നു അനുഷ്‌ക ഫോട്ടോയ്ക്ക് നല്‍കിയ അടിക്കുറിപ്പ്. നിമിഷങ്ങള്‍ക്കകം ചിത്രം വൈറലായി മാറി.

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Sun kissed & blessed 🧡⛱️

A post shared by AnushkaSharma1588 (@anushkasharma) on

ബീച്ചില്‍ ബിക്കിനിയില്‍ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രമായിരുന്നു അനുഷ്‌ക പോസ്റ്റ് ചെയ്തത്. ഓറഞ്ചും വെളളയും പിങ്കും ഇടകലര്‍ന്ന ബിക്കിനിയായിരുന്നു അനുഷ്‌ക ധരിച്ചിരുന്നത്. സണ്‍ ഗ്ലാസ് വച്ചിട്ടുണ്ട്. നിറപുഞ്ചിരിയും അനുഷ്‌കയുടെ മുഖത്തുണ്ട്. അനുഷ്‌കയുടെ ചിത്രത്തിന് ആദ്യം കമന്റ് ചെയ്തത് ഭര്‍ത്താവ് വിരാട് കോഹ്ലിയായിരുന്നു. രണ്ടു ഇമോജികളിലൂടെയാണ് വിരാട് തന്റെ സന്തോഷം പങ്കുവച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top