Ernakulam

കൊച്ചി മേയർ സൗമിനി ജെയ്‌നിന്റെ കുത്തിയിരുപ്പ് സമരം;ജോലികൾ വേഗം പൂർത്തിയാക്കുമെന്ന് വാട്ടർ അതോറിറ്റി

കൊച്ചി: കൊച്ചിയിലെ റോഡുകളുടെ മോശം അവസ്ഥയ്ക്ക് കാരണം ജല അതോറിറ്റിയാണെന്ന് ആരോപിച്ച് കുത്തിയിരിപ്പ് സമരവുമായി കൊച്ചി മേയർ സൗമിനി ജെയിൻ. വാട്ടർ അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിന് മുമ്പിൽ രണ്ടു മണിക്കൂറിലേറെ കുത്തിയിരിപ്പ് സമരം നടത്തിയ കൊച്ചി മേയർ ജോലികൾ പെട്ടെന്ന് പൂർത്തിയാക്കുമെന്ന് വാട്ടർ അതോറിറ്റിയിൽ നിന്ന് രേഖാമൂലം ഉറപ്പ് കിട്ടിയതോടെ സമരം അവസാനിപ്പിച്ചു. ജല അതോറിറ്റി സമയബന്ധിതമായി നിർമ്മാണ പ്രവർത്തനം നടത്തുന്നില്ലെന്നായിരുന്നു കൊച്ചി മേയറുടെ ആരോപണം.

ജല അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്ന മേയർക്ക് പിന്തുണയുമായി ഹൈബി ഈഡൻ എംപിയും എത്തിയിരുന്നു. നഗരത്തിലെ റോഡുകളുടെ മോശം അവസ്ഥ കാരണം കൊച്ചി കോർപ്പറേഷനെതിരെ ജനരോഷം ഉയർന്നതോടെയാണ് മേയർ കുത്തിയിരിപ്പ് സമരവുമായി രംഗത്തെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top