Breaking News

പ്രളയ ദുരിതാശ്വാസത്തിലേക്ക് പിരിച്ച 130 കോടി കെഎസ്ഇബി വകമാറ്റി

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിലേക്ക് പിരിച്ച കോടികള്‍ കെഎസ്ഇബി വകമാറ്റി. സാലറി ചലഞ്ചിന്റെ ഭാഗമായി ജീവനക്കാരില്‍ നിന്ന് പിരിച്ച 130 കോടി സര്‍ക്കാരിന് കൈമാറിയില്ല. 10.23 കോടി മാത്രമാണ് കൈമാറിയത്. അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലമാണ് തുക കൈമാറത്തതെന്ന് കെഎസ്ഇബി വിശദീകരണം നല്‍കി.
ജല അതോറിയില്‍ നിന്ന് കുടിശ്ശിക കിട്ടാത്തതും തടസ്സമായി. ഇക്കാര്യം മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയേയും അറിയിച്ചിരുന്നു. കടമെടുത്ത് തുക ഉടന്‍ തന്നെ കൈമാറുമെന്നും കെഎസ്ഇബി ചെയര്‍മാന്‍ പറഞ്ഞു.

കെഎസ്ഇബിയുടേത് ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മറ്റ് മാര്‍ഗങ്ങളില്‍ വന്ന ദുരിതാശ്വാസതുകയും വകമാറ്റിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top