ഭോപ്പാല്‍: ആംബുലന്‍സ് എത്താത്തതിനെ തുടര്‍ന്ന് യുവതി നടുറോഡില്‍ പ്രസവിച്ചു. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലാണ് സംഭവം.
പ്രസവവേദന തുടങ്ങിയപ്പോള്‍ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ഭര്‍ത്താവ് ജനനി എക്സ്പ്രസ് പദ്ധതി പ്രകാരമുള്ള ആംബുലന്‍സ് വിളിച്ചു. എന്നാല്‍, ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ഇരുചക്രവാഹനത്തില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടെങ്കിലും ആശുപത്രിയിലെത്തും മുമ്പ് യുവതി പ്രസവിച്ചു. തുടര്‍ന്ന്, അമ്മയെയും കുഞ്ഞിനെയും ഷാഹ്പുര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു.