ബോളിവുഡ് താരം രാഖി സാവന്തിനെതിരെ ഭീഷണിയുമായി മുന്‍ കാമുകന് ദീപക് കലാല്‍. വിവാഹ വാഗ്ദാനം നല്കി രാഖി തന്റെ പക്കല്‍ നിന്ന് നാല് കോടിയോളം രൂപ തട്ടിയെടുത്തെന്നും പണം തിരികെ തന്നില്ലെങ്കില്‍ ജീവിതം നശിപ്പിക്കുമെന്നുമാണ് ദീപകിന്റെ ഭീഷണി. നാല് ദിവസത്തിനുള്ളില്‍ പണം തിരികെ കിട്ടണം. ഒന്നുമറിയാത്ത പോലെ മധുവിധു ആഘോഷിക്കുകയാണ് രാഖിയെന്നും ദീപക് പറയുന്നു.
ഭര്‍ത്താവിനൊപ്പം മധുവിധു ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ രാഖി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ ദീപകിനെ വിവാഹം കഴിക്കുകയാണെന്ന് രാഖി പറഞ്ഞിരുന്നു. എന്നാല്‍ ദീപകിന് എന്തോ ഗുരുതര രോഗമുണ്ടെന്നും വിവാഹം കഴിച്ചാല്‍ താന്‍ വിധവയാകുമെന്നും പറഞ്ഞ് രാഖി വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. പിന്നീടാണ് തന്റെ വിവാഹം കഴിഞ്ഞുവെന്ന കാര്യം താരം പങ്കുവെച്ചത്. വിവാഹത്തിന്റെ ചില ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു.