Latest News

ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; തിളച്ച എണ്ണയൊഴിച്ചു; ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ച് ഭാര്യയും കാമുകനും

മുംബൈ: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കാമുകനോടൊപ്പം ചേര്‍ന്ന് കൊല്ലാന്‍ ശ്രമിച്ചു. യുവാവിനെ കെട്ടിയിട്ട ശേഷം ശരീരത്തില്‍ തിളച്ച എണ്ണ ഒഴിച്ചു. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. കണ്ണില്‍ മുളകുപൊടി വിതറി. വൈദ്യുതാഘാതമേല്‍പ്പിച്ചു. തുടര്‍ന്ന് ശുചിമുറിയില്‍ പൂട്ടിയിട്ടു. ബവിശ്യ ബര്‍ഹഗോഹൈന്‍ (38)നു നേരെയാണ് ഭാര്യ ക്വിന്‍സിയ (28)യുടെയും കാമുകന്‍ സത്വീര്‍ നായരു (24) ടെയും ഈ ക്രൂരകൃത്യം.

ഗുരുതരമായി പരിക്കുകളേറ്റ ബവിശ്യ മുംബൈയിലെ ജെ.ജെ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. അസ്സം സ്വദേശിയാണ് ബവിശ്യ. പൊവായിലെ ഒരു കോള്‍ സെന്ററില്‍ ജീവനക്കാരനാണ്. സത്വീറുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ ബവിശ്യ നേരത്തെ താമസിച്ചിരുന്ന നായ്ഗണില്‍ നിന്നും താമസം മാറ്റി. വസായി ഈസ്റ്റിലെ പ്രതാപ് സൊസൈറ്റിയില്‍ ഒരു വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇതോടെ ബന്ധം അവസാനിക്കുമെന്നാണ് ബവിശ്യ കരുതിയത്. എന്നാല്‍ സത്വീര്‍ ഇവരെ തേടിയെത്തുകയും ഇതേ ഫ്ളാറ്റില്‍ തന്നെ താമസമാക്കുകയും ചെയ്തു. ഇതോടെ ഇവര്‍ തമ്മില്‍ വഴക്കുണ്ടായി.

ജോലി കഴിഞ്ഞെത്തിയ ബവിശ്യ ഭാര്യയുമായി വഴക്കിട്ട് ഉറങ്ങാന്‍ പോയപ്പോഴാണ് ദേഷ്യത്തിലായിരുന്ന ക്വിന്‍സിയ സത്വീറിനെ വിളിച്ചുവരുത്തി ബവിശ്യയെ കൊല്ലാന്‍ ശ്രമിച്ചത്. ബഹളം കേട്ട് അയല്‍ക്കാരാണ് പോലീസിനെ വിളിച്ചത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top