Latest News

സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി എ സമ്പത്ത് ഇന്ന് ചുമതലയേല്‍ക്കും

ഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ഡോ എ സമ്പത്ത് ഇന്ന് ചുമതലയേല്‍ക്കും. രാവില 10.30ന് കേരള ഹൗസിലാണ് ചടങ്ങ് നടക്കുക. തുടര്‍ന്ന് കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കുന്നതിന് കേരള ഹൗസില്‍ ആരംഭിക്കുന്ന കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനത്തിനും സമ്പത്ത് തുടക്കം കുറിയ്ക്കും.

ചുമതലയേറ്റത്തിന് ശേഷം ഡല്‍ഹിയിലെ മലയാളി സംഘടനകളുടെ യോഗവും വിളിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക ലെയ്സണ്‍ ഓഫീസറായി സമ്പത്തിനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top