Breaking News

ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായം ഇപ്പോൾ വേണ്ടെന്ന് കളക്ടർ; കളക്ടറെ തള്ളി മേയർ

തിരുവനന്തപുരം:വിവാദ പോസ്റ്റുമായി തിരുവനന്തപുരം ജില്ലാ കളക്ടർ. ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇപ്പോൾ സഹായം വേണ്ടെന്നാണ് തിരുവനന്തപുരം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണ പൈ പോസ്റ്റിട്ടത്. രണ്ടുദിവസം കഴിഞ്ഞിട്ട് സഹായത്തെ കുറിച്ച് ആലോചിക്കാമെന്നും കളക്ടർ പോസ്റ്റിൽ  സൂചിപ്പിക്കുന്നു ഇന്നലെയാണ് കളക്ടർ വിവാദ വീഡിയോ പോസ്റ്റ് ഇട്ടത്.

അതേസമയം നെഗറ്റീവ് പബ്ലിസിറ്റി ദോഷം ചെയ്തെന്ന്  തിരുവനന്തപുരം മേയർ പ്രതികരിച്ചു. കളക്ടറുടെ പോസ്റ്റ് അനാവശ്യമാണെന്നും തിരുവനന്തപുരം മേയർ പറഞ്ഞു. 

അതേസമയം കോഴിക്കോട് കളക്ടർ സഹായമഭ്യർത്ഥിച്ച് മണിക്കൂറുകൾക്കുള്ളിൽ രണ്ടും മൂന്നും പോസ്റ്റിട്ട സാഹചര്യത്തിലാണ് തിരുവനന്തപുരം കളക്ടർ ഈ രീതിയിൽ പോസ്റ്റിട്ടത്.കൂടാതെ പ്രളയക്കെടുതി ക്കിടയിൽ തിരുവനന്തപുരം കളക്ടർ അവധിയിൽ പോകുന്നതായും ആക്ഷേപമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top