Kerala

ഇടുക്കിയില്‍ ജലനിരപ്പ് 2335.86 അടി

തിരുവനന്തപുരം: കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഇടുക്കി അണക്കെട്ടില്‍ 2335.86 അടി വെള്ളമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 2401 അടി വെള്ളമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അണക്കെട്ടില്‍ ഇപ്പോള്‍ 34.41 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്.

പമ്പ അണക്കെട്ടില്‍ 977.40 മീറ്റര്‍ വെള്ളമാണ് ഇപ്പോഴുള്ളത്. അണക്കെട്ടിലെ പരമാവധി ശേഷിയുടെ 60.68 ശതമാനമാണ് ഇത്. കഴിഞ്ഞ വര്‍ഷം 986.20 അടി ആയിരുന്നു ഈ സമയത്തെ ജലനിരപ്പ്.

കക്കി ആനത്തോട് അണക്കെട്ടില്‍ ഇപ്പോള്‍ 34.05 ശതമാനം വെള്ളമാണ് ഉള്ളത്. 954.91 മീറ്ററാണ് ഇവിടുത്തെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് നൂറ് ശതമാനം വെള്ളമുണ്ടായിരുന്ന അണക്കെട്ടാണിത്.

ഷോളയാറില്‍ 800.01 മീറ്ററാണ് ജലനിരപ്പ്. 45 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇടമലയാറില്‍ 145.34 മീറ്ററാണ് ജലനിരപ്പ്. 44.61 ശതമാനം വെള്ളമുണ്ട്.

ഷോളയാറില്‍ 800.01 മീറ്ററാണ് ജലനിരപ്പ്. 45 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇടമലയാറില്‍ 145.34 മീറ്ററാണ് ജലനിരപ്പ്. 44.61 ശതമാനം വെള്ളമുണ്ട്.

കുറ്റ്യാടി(കക്കയം) അണക്കെട്ടില്‍ ഇപ്പോള്‍ 757.65 മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ട്. പൂര്‍ണ്ണ സംഭരണ ശേഷിയിലെത്തിയതിനാല്‍ ഈ അണക്കെട്ടില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുകയാണ്. ബാണാസുരസാഗര്‍ അണക്കെട്ടില്‍ 772.65 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഏത് നിമിഷവും ജലം അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുക്കിക്കളയേണ്ടി വരും. നിലവില്‍ 99.62 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്.

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടില്‍ 420.5 മീറ്ററാണ് ജലനിരപ്പ്. 70.94 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. 423.980 മീറ്റര്‍ ഉയരത്തില്‍ വെള്ളമെത്തിയാല്‍ അണക്കെട്ടിലെ പൂര്‍ണ്ണസംഭരണ ശേഷിയാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top