Breaking News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴ പ്രവചനത്തെ തുടര്‍ന്ന് ഇടുക്കിയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരയാണ് മഴയ്ക്ക് സാധ്യത. ഇന്നലെ എറണാകുളം ജില്ലയില്‍ രാത്രി കനത്ത മഴയാണ് ലഭിച്ചത്.

കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നല്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പുണ്ട്. ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ ജനങ്ങള്‍ ജാഗ്രത പാലിയ്ക്കണമെന്നും നിര്‍ദേശമുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top