Kerala

റണ്‍വേയില്‍ വെള്ളം കയറി; നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു


കൊച്ചി: റണ്‍വെയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നുമണി വരെ അടച്ചിട്ടു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തന മേഖലയുടെ 60 ശതമാനവും നിലവില്‍ വെള്ളത്തിനടിയിലാണ്. ടെര്‍മിനല്‍ മൂന്നിലെ ചരക്കു കയറ്റുന്ന ഭാഗം, ഫയര്‍ സ്റ്റേഷന്‍, ടാക്‌സി വേ തുടങ്ങിയ ഇടങ്ങളിലെല്ലാം വെള്ളം കയറി.

ടെര്‍മിനല്‍ കെട്ടിടത്തിനുള്ളില്‍ വെള്ളം കയറിയിട്ടില്ല. വിവിധ വിമാനക്കമ്പനികളുടെ ഏഴ് വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതിനിടെ വിമാനത്താവളത്തിന്റെ മതില്‍ പൊളിഞ്ഞു വെള്ളം കുഴിപ്പള്ളം ഭാഗത്തേയ്ക്ക് ഒഴുകുകയാണ്. വിമാനത്താവളത്തിനുള്ളില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ സുരക്ഷിത സ്ഥാനത്തേയ്ക്കു മാറ്റി. റണ്‍വേയില്‍ വെള്ളം കയറിയ പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് വിമാനത്താവളം പ്രവര്‍ത്തനം നിര്‍ത്തിയത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top