Business

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂമുമായി മൈജി;ഓഗസ്റ്റ് 10ന് മൈജി ഫ്യൂച്ചർ മോഹൻലാൽ ഉദ്‌ഘാടനം ചെയ്യും

കോഴിക്കോട്:ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂം മൈജി ഫ്യൂച്ചർ ഉദ്‌ഘാടനത്തിന് ഒരുങ്ങി.മൈജി ഫ്യൂച്ചർ ഓഗസ്റ്റ് 10ന് രാവിലെ 11മണിക്ക് പദ്മഭൂഷൺ മോഹൻലാൽ ഉദ്‌ഘാടനം ചെയ്യും.12000 സ്‌ക്വയർ ഫീറ്റിലുള്ള മൈജിയുടെ എഴുപത്തിഅഞ്ചാമത്തെ ഷോറും കോഴിക്കോട് ഓഗസ്റ്റ് 10 മുതൽ പ്രവർത്തനം ആരംഭിക്കുന്നു.ഈ വർഷത്തോടെ നൂറ് ഷോറൂമിലേക്കുള്ള മൈജിയുടെ യാത്രയിലെ എഴുപത്തിഅഞ്ചാമത്തെ ഷോറൂമാണിത്. മൈജിയുടെ എഴുപത്തിഅഞ്ച് ഷോറൂമിലും കസ്റ്റമർ സർവീസ് സെന്റർ ഉണ്ടെന്ന പ്രത്യേകത കൂടിയുണ്ട്.അൻപത് ലക്ഷത്തോളം ഉപഭോക്തസാന്നിധ്യമുള്ള മൈജി ഓരോ ഇരുപത് കിലോമീറ്ററിലും ഒരു ഷോറൂം തുറക്കണം എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് നീങ്ങുന്നത്.

ഷോറൂമിൽ നിന്നും എല്ലാ ബ്രാൻഡുകളുടെയും സ്മാർട്ട് ഫോൺ, സ്മാർട്ട് ടിവി, AC, ലാപ്ടോപ്പ്, ഡെസ്ക്ടോപ്, പ്രിന്റർ, ക്യാമറ, ടാബ്‌ലറ്റുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയെല്ലാം ഏറ്റവും ആകർഷകമായ വിലയിൽ ലഭിക്കും.


ഇന്ത്യയിലെ ആദ്യ പത്ത് ബ്രാൻഡുകളിലൊന്നായ മൈജി 2025ഓടെ ഇന്ത്യയിലെ ആദ്യ മൂന്ന് ബ്രാൻഡുകളിലൊന്നായി മാറുമെന്ന് മൈജി മാനേജിങ് ഡയറക്ടറും ചെയർമാനുമായ എ കെ ഷാജി പറഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും മൈജിയുടെ സാന്നിധ്യം അപ്പോഴേക്കും ആയി വരുമെന്നും എ കെ ഷാജി പറഞ്ഞു.

കോഴിക്കോട് ഷോറൂം ഉദ്‌ഘാടനത്തിനു ശേഷം ഓഗസ്റ്റ് 17 ന് തിരുവനന്തപുരത്ത് രണ്ട് ഷോറൂമുകളും ഓഗസ്റ്റ് 24 ന് കോട്ടയത്തും ഷോറൂം ഉദ്‌ഘാടനം ചെയ്യും.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തില്‍ കേരളം ബഹുദൂരം മുന്നിലാണ്. മികച്ച ബ്രാന്റുകള്‍ക്കായി ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിച്ചിരുന്ന മലയാളികള്‍ക്ക് എല്ലാ പ്രമുഖ ബ്രാന്റുകളുടെയും ഉല്‍പ്പന്നങ്ങള്‍ മൈജി പരിചയപ്പെടുത്തി.

നിലവില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, മലപ്പുറം, പാലക്കാട്, കൊല്ലം, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളില്‍ മൈജി വിപണന കേന്ദ്രങ്ങളുണ്ട്. കേരളത്തിന് പുറത്തേക്കും വ്യാപാരശൃംഖലകള്‍ വ്യാപിപ്പിക്കാനാണ് മൈജിയുടെ പദ്ധതി. മറ്റ് സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലേക്കും ഇന്ത്യക്ക് പുറത്ത് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലും ഷോറൂം ശൃംഖല വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മൈജി. കേരളത്തില്‍ പ്രമുഖ ടെക്സ്റ്റയില്‍, ജൂവലറി ബ്രാന്റുകള്‍ക്ക് ശേഷം സംസ്ഥാനത്തിന് പുറത്തേക്കും ജി സി സി രാജ്യങ്ങളിലേക്കും വ്യാപാരശൃംഖല വ്യാപിപ്പിക്കുന്ന ആദ്യ സംരഭമാവുകയാണ് മൈജി. കോഴിക്കോട് ജില്ലയിലെ ഷോറൂമില്‍ നിന്നുമാരംഭിച്ച ഈ വ്യാപാരശൃംഖല കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന മൊബൈല്‍ വിപണനത്തെ ചെറുപട്ടണങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. 75 ഷോറൂമുകളാണ് മൈജിക്ക് നിലവിലുള്ളത്. കേരളത്തിലെ മറ്റു മൊബൈല്‍ റീട്ടെയില്‍ വിപണന സംരംഭകരെക്കാള്‍ ബഹുദൂരം മുന്നിലാണ് മൈജി. സുതാര്യവും ആധൂനികവുമായ ഗാഡ്‌ജെറ്റ് സര്‍വ്വീസാണ് മൈജി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്.

വാർത്താസമ്മേളനത്തിൽ മൈജി എം ഡി എ കെ ഷാജിക്കൊപ്പം ചലച്ചിത്ര സംവിധായകൻ വി എ ശ്രീകുമാർ മേനോനും പങ്കെടുത്തു

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top