ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. രാജ്യസഭയിലെ കോണ്‍ഗ്രസ് വിപ്പ് ഭുബനേശ്വര്‍ കലിത രാജിവെച്ചു. കശ്മീര്‍ വിഭജനത്തെ പാര്‍ട്ടി എതിര്‍ക്കുന്നതിലാണ് രാജി. രാജ്യത്തിന്റെ വികാരം മാറി. അത് മനസിലാക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്ന് കലിത പറഞ്ഞു. ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് ആത്മഹത്യപരമെന്നും കലിത.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലും ഭുബനേശ്വര്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ഞാന്‍ രാജ്സഭാ അംഗത്വം രാജിവയ്ക്കുന്നു എന്ന് മാത്രമായിരുന്നു ഇതിനെ കുറിച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
I have resigned from the Rajya Sabha membership today. #Assam
— Bhubaneswar Kalita (@BKalitaINC) August 5, 2019
കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു രാജി. ഭുബനേശ്വര്‍ കാലിതയുടെ രാജി രാജ്യസഭാ സ്പീക്കര്‍ കൂടിയായ ഉപരാഷ്ട്രപതി സ്വീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഭുബനേശ്വര്‍ കാലിതക്ക് പുറമെ സമാജ് വാദി പാര്‍ട്ടി അംഗമായ സഞ്ജയ് സേഥും രാജ്യസഭാംഗത്വം രാജിവച്ചു. ഇദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.