Latest News

സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനവുമയി ആരോഗ്യമന്ത്രാലയം; സമരം നിര്‍ത്തിയില്ലെങ്കില്‍ കര്‍ശന നടപടി

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനവുമയി ആരോഗ്യമന്ത്രാലയം. സമരം അവസാനിപ്പിച്ച് ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നാണ് നിര്‍ദേശം നല്‍കി.

മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാര്‍ലമെന്റില്‍ പാസായതിന് പിന്നാലെ ഐ.എം.എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ സമരം ശക്തമാക്കിയിരുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരമുള്‍പ്പെടെയുള്ള സമരമുറകളുമായി പ്രതിഷേധത്തിലാണ്. സമരം കൂടുതല്‍ ശക്തമാക്കാനുള്ള ഡോക്ടര്‍മാരുടെ ശ്രമത്തിനിടെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ അന്ത്യശാസനം.

ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം എയിംസ് രജിസ്ട്രാറും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എയിംസിലെ ഡോക്ടര്‍മാര്‍ എത്രയും വേഗം സമരം പിന്‍വലിച്ച് ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നാണ് രജിസ്ട്രാര്‍ അറിയിച്ചിരിക്കുന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top