തമിഴ് സിനിമകളില്‍ വേഷപ്പകര്ച്ചകൊണ്ട് ആരാധകരെ വിസ്മയിപ്പിച്ച നടനാണ് വിക്രം. ഇപ്പോഴിതാ തന്റ പുതിയ ചിത്രത്തില്‍ 25 വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. ആക്ഷന്‍ ചിത്രമായ അന്യനിലൂടെ മൂന്ന് വ്യത്യസ്ത വേഷങ്ങളിലെത്തി വിക്രം ആരാധകരുടെ കൈയ്യടി നേടിയിരുന്നു.
അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിക്രം 25 വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. എ.ആര് റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം. അടുത്ത വര്‍ഷത്തോടെ റിലീസിനെത്തുന്ന ചിത്രത്തില്‍ പ്രിയ ഭവാനി ശങ്കര്‍ ആണ് നായിക. ലളിത് കുമാറും വൈകോം 18ഉം ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.