Latest News

മഹാസുദർശന യാഗം നടത്താനൊരുങ്ങി ചന്ദ്രശേഖരറാവു; നൂറേക്കറില്‍ നടത്തുന്ന യാഗത്തില്‍ പ്രധാനമന്ത്രിയ്ക്കും ക്ഷണം

യാഗങ്ങളുടെ യാഗമെന്ന് പറയപ്പെടുന്ന മഹാസുദർശന യാഗം നടത്താന്‍ ഒരുങ്ങി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. യാഗത്തിന്റെ തീയ്യതിയും സമയവും വൈകാതെ പ്രഖ്യാപിക്കും. യദാദ്രിയിലെ ശ്രീലക്ഷ്മി നരസിംഹ ക്ഷേത്രത്തിന് സമീപമാണ് മഹാസുദര്‍ശന യാഗം നടത്താൻ ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയ വിശിഷ്ട വ്യക്തിത്തികളേയും യാഗത്തിൽ ക്ഷണിക്കാനാണ് കെ. ചന്ദ്രശേഖര റാവുവിന്റെ തീരുമാനം.

ചൊവ്വാഴ്ച ചന്ദ്രശേഖര റാവു തന്റെ ആത്മീയ ഗുരുവായ ത്രിദംദി ചിന്ന ജീയർ സ്വാമിയെ സന്ദർശിച്ച്‌ ‘യജ്ഞ’ത്തിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്തുതായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ആചാരത്തിന് ആവശ്യമായ മറ്റ് ക്രമീകരണങ്ങളും അദ്ദേഹം ഗുരുവുമായി ചർച്ച ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top