പോര്‍ഷെ എസ്യുവി മക്കാന്റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. 69.98 ലക്ഷം രൂപ മുതലാണു 2019 മക്കാന്റെ ഷോറൂം വില. മക്കാന്, മക്കാന് എസ് എന്നീ വകഭേദങ്ങളില്‍ വില്‍പ്പനയ്ക്കുള്ള എസ്യുവിയുടെ മുന്തിയ പതിപ്പിന്റെ ഷോറൂം വില 85.03 ലക്ഷം രൂപയാണ്.
മക്കാന്റെ പരിഷ്കരിച്ച പതിപ്പിന് നിലവിലുള്ളതിനെ അപേക്ഷിച്ച് 10.40 ലക്ഷം രൂപ കുറവാണ്. മംബ ഗ്രീന്‍ മെറ്റാലിക്, ഡോളൊമൈറ്റ് സില്‍വര്‍ മെറ്റാലിക്, മിയാമി ബ്ലൂ, ക്രയോണ്‍ എന്നീ നാലു നിറങ്ങളിലാണു കാര്‍ വില്‍പ്പനയ്ക്കുള്ളത്. സ്പോര്‍ട്ടി ശൈലിയില്‍ നവീകരിച്ച മുന്‍ ഗ്രില്‍, പരിഷ്കരിച്ച എല്‍ഇഡി ഹെഡ്ലാംപ്, 21 ഇഞ്ച് വീല്‍ തുടങ്ങിയവയൊക്കെ കാറിലുണ്ട്. പോര്‍ഷെ ചിഹ്നവുമായി സംയോജിപ്പിച്ച എല്‍ഇഡി ടെയില്ലൈറ്റുകളുമുണ്ട്.
ഡാഷ്ബോഡില്‍ വലിപ്പമേറിയ, 10.9 ഇഞ്ച് ടച് സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം ഇടംപിടിക്കുന്നു. പോര്‍ഷെ കമ്യൂണിക്കേഷന്‍ മാനേജ്മെന്റ് സിസ്റ്റത്തിനൊപ്പം ആന്‍ഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിലിറ്റിയോടെആപ്പ്ള് കാര്‍ പ്ലേ. കാറിലെ ത്രീ സ്പോക്ക് സ്റ്റീയറിങ് വീല്‍, മറ്റു മോഡലുകളിലെ പോലെ ഇരട്ട ഡിജിറ്റല്‍ സ്ക്രീന്‍, ഗീയര്‍ ഷിഫ്റ്ററിനു ചുറ്റുമുള്ള ടച് കണ്ട്രോള് തുടങ്ങിയവയും ‘മക്കാനി’ലുണ്ട്. ഓണ്‍ലൈന്‍ നാവിഗേഷന്‍, മൂന്നു മേഖലയായി തിരിച്ച ക്ലൈമറ്റ് കണ്ട്രോള്, ക്രൂസ് കണ്ട്രോള് തുടങ്ങിയവയും കാറിലുണ്ട്.
രണ്ടു ലീറ്റര്‍, ടര്‍ബോ ചാര്‍ജ്ഡ്, നാലു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ മക്കാനു കരുത്തേകുന്നത്. കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 227 കിലോമീറ്ററാണ്.