Latest News

നെഗറ്റീവ് കമന്റുകള്‍ വിഷമിപ്പിക്കുന്നു; എത്ര വൃത്തികെട്ട സ്ത്രീയോ ആകട്ടെ, വിമര്‍ശനങ്ങള്‍ക്ക് അല്പം മാന്യതയാവാം: അഭയ ഹിരണ്‍മയി


ജീവിതത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തി ഗോപി സുന്ദറാണെന്ന് ഗായിക അഭയ ഹിരണ്‍മയി. ഒരു സ്വകാര്യ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിനിടയൊണ് അഭയ മനസു തുറന്നത്.

വിവാഹിതനായ ഒരാള്‍ക്കൊപ്പം ജീവിക്കുന്ന തനിക്ക് നേരിടേണ്ടി വന്ന രൂക്ഷ വിമര്‍ശനങ്ങളെക്കുറിച്ചും അഭയ പ്രതികരിച്ചു. ‘സ്വകാര്യത ആഗ്രഹിക്കുന്നയാളാണ്. ഭാഗ്യവശാലോ അല്ലെങ്കില്‍ നിര്‍ഭാഗ്യവശാലോ എന്റെ ജീവിതം ഒരുപാട് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വിപ്ലവം കാണിച്ച് ജീവിക്കുന്നതുകൊണ്ടാകാം. സെലിബ്രിറ്റിയുടെ ജീവിതത്തില്‍ സംഭവിക്കുന്നതെന്ത് എന്ന് അറിയാനുള്ള താത്പര്യവുമായിരിക്കാം. ഫേസ്ബുക്കില്‍ വരുന്ന ചില നെഗറ്റീവ് കമന്റുകളോട് ഞാന്‍ പ്രതികരിക്കാറുണ്ട്. വല്ലപ്പോഴുമൊക്കെ എന്നെ ബാധിക്കുന്നുണ്ട് എന്നു തോന്നുമ്പോള്‍. ചിലര്‍ നമ്മള്‍ പ്രതികരിക്കാന്‍ വേണ്ടി മാത്രം കമന്റുമായി വരും. ഞാന്‍ എത്ര വൃത്തികെട്ട സ്ത്രീയോ ആയിക്കോട്ടെ.. ഒരു കൊലപാതകിയൊന്നുമല്ല. തീവ്രവാദിയുമല്ല. എടീ പോടീ വാടീ എന്നു വിളിച്ച് പലരും മോശം പ്രതികരണങ്ങളറിയിക്കാറുണ്ട്. എനിക്ക് ചോറു തരുന്നത് ഇയാളാണല്ലോ, അപ്പോള്‍ ഇതെല്ലാം കേള്‍ക്കാന്‍ ഞാന്‍ ബാധ്യസ്ഥയാണ് എന്ന് അവരെപ്പറ്റി ഇരുന്ന് ആലോചിക്കും. ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ക്ക് മാന്യമായി പ്രതികരിച്ചാല്‍ തരക്കേടില്ലായിരുന്നു.’

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top