Entertainment

മോദിയ്ക്ക് അയച്ച കത്തില്‍ മണിരത്‌നം ഒപ്പിട്ടിരുന്നോ?; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് സുഹാസിനി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 49 പ്രമുഖര്‍ ഒപ്പിട്ട അയച്ച കത്തില്‍ സംവിധായകന്‍ മണിരത്‌നം ഒപ്പിട്ടിരുന്നോ? സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം ഇതാണ്. നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങള്‍ നടത്തുന്നത്. ജയ് ശ്രീറാം വിളിച്ചുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയും രാജ്യത്ത് അസഹിഷ്ണുതയും അക്രമങ്ങളും വര്‍ധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയും ഈ മാസം 24 നാണ് 49 പ്രമുഖര്‍ ഒപ്പിട്ട കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയക്കുന്നത്. ഈ കത്തില്‍ സംവിധായകന്‍ മണിരത്‌നവും ഒപ്പിട്ടു എന്നാണ് ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍, പിന്നീട് മണിരത്‌നം ഒപ്പിട്ടിട്ടില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങി. ഇതോടെ ചര്‍ച്ചകള്‍ ചൂടുപിടിച്ചു.

മണിരത്‌നത്തിന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് സുഹാസിനി ട്വീറ്റ് ചെയ്തു. മണിരത്‌നം എഫ്.സി.എന്ന അക്കൗണ്ടുമായി സംവിധായകന്‍ മണിരത്‌നത്തിന് യാതൊരു ബന്ധവുമില്ലെന്നും മണിരത്‌നത്തിന്റേത് എന്ന് പറഞ്ഞ് ഇത്തരം ട്വീറ്റുകള്‍ ഷെയര്‍ ചെയ്യരുതെന്നും സുഹാസിനി ട്വീറ്റില്‍ പറയുന്നുണ്ട്. അതേസമയം, പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മണിരത്‌നം ഒപ്പിട്ടിട്ടുണ്ടോ എന്ന് സുഹാസിനി വ്യക്തമാക്കുന്നില്ല.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top