Latest News

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ് കുമാറിന്റെ മൃതദേഹം ഇന്ന് റീപോസ്റ്റ്‌മോര്‍ട്ടം ചെയ്യും

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രാജ് കുമാറിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. രാവിലെ 10 മണിയോടെ ജുഡീഷ്യല്‍ കമ്മീഷന്റെ സാന്നിധ്യത്തിലായിരിക്കും മൃതദേഹം പുറത്തെടുക്കുക. അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ ഗുരുതര വീഴ്ചകളുണ്ടായെന്നും ഇത് കേസിനെ തന്നെ ബാധിക്കുമെന്നാണ് ജുഡീഷ്യല്‍ കമ്മീഷന്‍ പരഞ്ഞത്. ന്യുമോണിയ മൂലമാണ് രാജ് കുമാര്‍ മരിച്ചതെന്നാണ് ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ മറ്റ് സാഹചര്യ തെളിവുകള്‍ ഇതല്ല സൂചിപ്പിക്കുന്നത്.

രാജ് കുമാറിന് നെടുങ്കണ്ടം സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനമേറ്റെന്നും തക്ക സമയത്ത് വൈദ്യസഹായം കിട്ടിയിട്ടില്ലെന്നുമാണ് കമ്മീഷന്റെ കണ്ടെത്തല്‍. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്ക് അയച്ചിരുന്നില്ല. രാജ് കുമാറിന്റെ വാരിയെല്ലുകള്‍ പൊട്ടിയിരുന്നു. ഇത് ക്രൂരമര്‍ദ്ദനം മൂലമുണ്ടായതാണോയെന്ന് റിപ്പോര്‍ട്ടില്‍ ഇല്ല.

പൊലീസ് സര്‍ജന്‍മാരായ പി ബി ഗുജ്‌റാള്‍, കെ പ്രസന്നന്‍, എകെ ഉന്മേഷ് എന്നിവരായിരിക്കും റീ പോസ്റ്റുമോര്‍ട്ടം നടത്തുക. രാജ് കുമാറിനെ സംസ്‌കരിച്ച് ഇന്നേക്ക് മുപ്പത്തിയേഴ് ദിവസമാകുന്നു. മൃതദേഹത്തിന്റെ അവസ്ഥ നോക്കിയായിരിക്കും എവിടെ വച്ച് പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് നിശ്ചയിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top