ആലപ്പുഴ:ഒരു സ്വകാര്യ ബസിലാണ് ഓട്ടത്തിനിടെ ഡ്രൈവറുടെ സീറ്റിനു തൊട്ടരികത്ത് ഇരുന്നു യുവതി ഡ്രൈവറെ വിറപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്.എന്തോ കാര്യത്തിന് ഡ്രൈവറുമായും കണ്ടക്ടറുമായും ഉടക്കുന്ന യുവതി ധാർഷ്ട്യത്തോടെയും കോപത്തോടെയും ഡ്രൈവറെയും കണ്ടക്ടറെയും വിറപ്പിച്ച് നിർത്തുകയാണ്.ഇടയ്ക്ക് ബസ് നേരെ മാവേലിക്കര പൊലീസ് സ്റ്റേഷനിലേക്ക് പോകട്ടെ എന്ന് പറയുന്നുണ്ട്.
എന്തായാലും യുവതിയുടെ രോഷപ്രകടനം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ മാവേലിക്കര പൊലീസിന് ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണ്.ഇങ്ങിനെ ഒരു ബസ് മാവേലിക്കര സ്റ്റേഷനിലേക്ക് വന്നിട്ടില്ല. ഒരു യുവതിയും പരാതി നൽകിയിട്ടുമില്ല. കേരളാ സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും സംഭവത്തെക്കുറിച്ച് വിവരമില്ല. തങ്ങളും ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടതേയുള്ളൂ എന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഓഫീസ് വൃത്തങ്ങളുടെയും പ്രതികരണം.