Latest News

മലയാളി യുവാക്കള്‍ വധുവിനെ തേടി അന്യസംസ്ഥാനങ്ങളിലേക്ക്‌;1 മാസത്തിനിടെ നടന്നത് 30ലേറെ കല്യാണങ്ങള്‍

ജീവിതപങ്കാളിയെത്തേടി ഗ്രാമീണമേഖലയിലെ  മലയാളി  യുവാക്കള്‍ അയല്‍സംസ്ഥാനങ്ങളിലേക്ക് പോവുകയാണ്. ഈയിടെ, കോഴിക്കോട്ടെ ഗ്രാമങ്ങളില്‍ ഇത്തരത്തില്‍ മുപ്പതോളം വിവാഹങ്ങളാണ് നടന്നത്.കഴിഞ്ഞ 1 മാസത്തിനിടെ കുന്നുമ്മല്‍, നരിപ്പറ്റ, കായക്കൊടി, നാദാപുരം പഞ്ചായത്തുകളിലാണ് ഇത്രയും വിവാഹം നടന്നത്.

കര്‍ണാടകത്തില്‍നിന്നും തമിഴ്നാട്ടില്‍ നിന്നുമാണ് പെണ്‍കുട്ടികള്‍. കാസര്‍കോട്, വയനാട് ജില്ലാ അതിര്‍ത്തികളിലുള്ള ചില ഏജന്റുമാരാണ് ‘ബ്രോക്കര്‍മാര്‍’. ഇരുപത്തയ്യായിരംമുതല്‍ ഒരു ലക്ഷം രൂപവരെയാണ് ഇവരുടെ പ്രതിഫലം. കൂടാതെ, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് സ്വര്‍ണവും വിവാഹച്ചെലവിനുള്ള പണവും നല്‍കണം. കുടക്, ബാവലി, പൊള്ളാച്ചി എന്നിവിടങ്ങളില്‍നിന്നാണ് വധുക്കളിലേറെയും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top