കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ്–ജോസ് കെ.മാണി വിഭാഗങ്ങള്‍ പങ്കിടും. ആദ്യം ജോസ് കെ.മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ പ്രസിഡന്റാകും. തിരുവനന്തപുരത്ത് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന മാരത്തണ്‍ ചർച്ചയില്‍ ധാരണയായില്ലെങ്കിലും പുലര്‍ച്ചയോടുകൂടി കോണ്‍ഗ്രസിന്റെ തീരുമാനം ഇരുവിഭാഗത്തെയും അറിയിക്കുകയായിരുന്നു.
ക്വാറം തികയാത്തതിനെ തുടർന്ന് മാറ്റി വച്ച തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11 മണിക്ക് നടത്താനാണ് ജില്ലാ കളക്ടർ പി കെ സുധീർ ബാബു നിർദ്ദേശിച്ചിരിക്കുന്നത്.