Latest News

കീഴുദ്യോഗസ്ഥര്‍ ചുമന്ന പല്ലക്കില്‍ ജനങ്ങളെ കാണാന്‍ എത്തി ജില്ലാ വികസന കമ്മീഷണര്‍

ജമ്മു കശ്മീരിലെ റമ്പാനില്‍ ജില്ലാ വികസന കമ്മീഷണര്‍ ഷൌക്കത്ത് ഐജാസ് ഭട്ടാണ് കീഴുദ്യോഗസ്ഥര്‍ ചുമന്ന പല്ലക്കില്‍ ജനങ്ങളെ കാണാന്‍ എത്തിയത്. നാലു പേര്‍ പല്ലക്ക് ചുമന്നപ്പോള്‍, ഒരു ഉദ്യോഗസ്ഥന്റെ ചുമതല മേലുദ്യോഗസ്ഥനെ വെയില്‍ കൊള്ളിക്കാതെ കുട ചൂടിക്കുക എന്നതായിരുന്നു.

ചക കുന്തി പ്രദേശത്തെ ജനങ്ങളെ കാണാനുള്ള ജില്ലാ വികസന കമ്മീഷണറുടെ രാജകീയ യാത്രയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സംഭവം വൈറല്‍ ആയതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ സര്‍ക്കാര്‍ വകുപ്പ് തലത്തില്‍ ഭട്ടിനെതിരെ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top