Health

ഹൃദയാരോഗ്യത്തിന് മള്‍ബറി ബെസ്റ്റ്

ഏറെ ഗുണങ്ങളുളള ഒരു പഴമാണ് മള്‍ബറി. പല രോഗങ്ങള്‍ക്ക് മള്‍ബറി ഒരു പരിഹാരമാണ്. 88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ മൂല്യം വെറും 60 ശതമാനം മാത്രമാണ്.അതിനാല്‍ ഇതില്‍ കൊഴുപ്പ് തീരെ ഇല്ല.

കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫൈബര്‍, ഫാറ്റ് എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മള്‍ബറി കഴിച്ചാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പോലും പറയുന്നു. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കുകയും ഇതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും മള്‍ബറി നല്ലതാണ്.

ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കുന്നു. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. മള്‍ബറിയിലെ ജീവകം കെ, കാല്‍സ്യം, ഇവ് എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു. എല്ലുകള്‍ക്ക് ശക്തിയേകുക വഴി ഓസ്റ്റിയോപോറോസിസ്, പ്രായമാകുമ്പോള്‍ എല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. കേടുപറ്റിയ എല്ലുകളെ വേഗം സുഖപ്പെടുത്താനും മള്‍ബറി സഹായിക്കുന്നു. അകാല വാര്‍ധക്യം തടയുന്നു.

ദിവസവും മള്‍ബറി കഴിക്കുന്നത് നമ്മുടെ ചര്‍മത്തെ മൃദുവാക്കുന്നു. ചുളിവുകള്‍, കറുത്ത പാടുകള്‍ ഇവയൊന്നും വരാതെ തടയുന്നതോടൊപ്പം തലമുടിക്കും നീളമേകുന്നു.

മള്‍ബറി പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. മള്‍ബറിയിലടങ്ങിയ ഫ്‌ലവനോയ്ഡുകള്‍ പ്രമേഹ രോഗികളില്‍ രക്തത്തിന്റെ അളവ് പെട്ടെന്ന് കൂട്ടുകയും കുറയുകയും ചെയ്യുന്നതു തടയുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

മള്‍ബറിയിലടങ്ങിയ ജീവകം സി ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്ളതാണ്. ഇത് മുറിവ് വേഗത്തിലുണക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും.ജലദോഷം, പനി, ഇവ തടയും.തലച്ചോറിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു. ശരീരഭാരം കുറയ്ക്കുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top