Breaking News

വൈകിട്ട് മുതൽ മൊബൈൽ ഫോൺ വിലക്കിയതിനെതിരെ വിദ്യാർത്ഥിനി ഹൈക്കോടതിയിൽ; കോടതി വിശദീകരണം തേടി

കോഴിക്കോട്;വൈകിട്ട് ആറുമണി മുതൽ രാത്രി പത്തുവരെ വനിതാ ഹോസ്റ്റലിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന നിർദേശത്തിനെതിരെ കോളജ് വിദ്യാർഥിനി ഹൈക്കോടതിയെ സമീപിച്ചു. പഠനത്തിന് ​ഗുണകരമാകുന്ന ഒട്ടേറെ വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണെന്നും അതുകൊണ്ടുതന്നെ ഫോൺനിയന്ത്രണം പഠനത്തെ ബാധിക്കുമെന്നും യുവതി ഹർജിയിൽ ബോധിപ്പിച്ചു.
വനിതാ ഹോസ്റ്റലിൽ മാത്രമാണ് ഈ നിയന്ത്രണമുള്ളതെന്നും അത് സ്ത്രീകളോടുള്ള വിവേചനമാണെന്നും ഹർജിയിൽ പറയുന്നു. കോഴിക്കോട് ചേളന്നൂർ ശ്രീനാരായണഗുരു കോളജിലെ ബിരുദ വിദ്യാർഥിനി ഫഹീമ ഷിറിൻ നൽകിയ ഹർജിയിൽ എതിർകക്ഷികളുടെ വിശദീകരണം തേടിയിരിക്കുകയാണ് കോടതി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top