Latest News

ഇന്ത്യന്‍ വ്യവസായി ബോസ്നിയയില്‍ അറസ്റ്റില്‍

ബോസ്നിയ: പ്രമുഖ ഉരുക്കു വ്യവസായി ലക്ഷ്മി മിത്തലിന്റെ സഹോദരനും വ്യവസായിയുമായ പ്രമോദ് മിത്തലിനെ ബോസ്നിയയില്‍ അറസ്റ്റ് ചെയ്തു. തട്ടിപ്പ്, അധികാര ദുര്‍വിനിയോഗം എന്നിവ സംശയിച്ചാണ് അറസ്റ്റെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

ലുക്കവാക്കിലുള്ള കല്‍ക്കരി പ്ലാന്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റെന്നാണു സൂചന. ആയിരത്തോളം പേര്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ജനറല്‍ മാനേജര്‍ പരമേഷ് ഭട്ടാചാര്യയെയും ബോര്‍ഡംഗത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.സാമ്പത്തിക കുറ്റകൃത്യമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നു പ്രോസിക്യൂട്ടര്‍ അറിയിച്ചു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top