ന്യൂഡല്‍ഹി:വിവരാവകാശ നിയമത്തെ ഇല്ലാതാക്കാനുള്ള നീക്കമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് സോണിയ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ വിവരാവകാശ നിയമത്തെ ഒരു ശല്യമായാണ് കാണുന്നതെന്നും സോണിയ ആരോപിച്ചു. ലോക്സഭയില്‍ വിവരാവകാശ നിയമഭേദഗതി ബില്‍ പാസാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു സോണിയ.
വളരെയധികം ചര്‍ച്ചകള്‍ക്കും തയാറെടുപ്പുകള്‍ക്കും ശേഷമാണ് പാര്‍ലമെന്റ് വിവരാവകാശ നിയമം പാസാക്കിയത്. എന്നാല്‍ ഇപ്പോള്‍ ആ നിയമം നാശത്തിന്റെ വക്കിലാണ്. വിവരാവകാശ നിയമത്തെ അട്ടിമറിക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങളെ ശക്തമായി എതിര്‍ക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.